
പൂനെയിലെ ഗൂഗിള്‍ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം. ഗൂഗിളിൻ്റെ മുംബൈലെ ഓഫീസിലേക്കാണ് തിങ്കളാഴ്ച ഭീഷണി ഫോണ്‍കോള്‍ ലഭിച്ചത്. തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം നല്‍കി.
മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ഗൂഗിള്‍ കമ്പനിയുടെ ഓഫീസില്‍ ബോംബ് ഉണ്ടെന്ന് ഒരു കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അല്‍പ്പനേരം ജാഗ്രത പുലര്‍ത്തിയിരുന്നു.സന്ദേശം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് ഹൈദരാബാദില്‍ നിന്നെന്ന് കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.
