അല്ലു അര്‍ജ്ജുന്‍റെ വില്ലനായി ഫഹദ് ഫാസില്‍; ‘പുഷ്പ’യിലെ ഫഹദിന്‍റെ വില്ലന്‍ ലുക്ക് വൈറല്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing അല്ലു അര്‍ജ്ജുന്‍റെ വില്ലനായി ഫഹദ് ഫാസില്‍; ‘പുഷ്പ’യിലെ ഫഹദിന്‍റെ  വില്ലന്‍ ലുക്ക് വൈറല്‍

ഫഹദ് ഫാസിലിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെയാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ അല്ലുവിന്‍റെ ക്യാരക്റ്റര്‍ ലുക്ക് നേരത്തേ പുറത്തെത്തിയിരുന്നു.

ഇപ്പോഴിതാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന, ഫഹദ് ഫാസിലിന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബോള്‍ഡ് ലുക്കിലാണ് ഫഹദിന്‍റെ കഥാപാത്രം. മുടി മുഴുവന്‍ കളഞ്ഞ ഒരു ഗെറ്റപ്പില്‍ ഫഹദ് ഇതുവരെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കഥാപാത്രത്തിന്‍റെ പേരും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത്’ എന്ന ഐ.പി.എസ് ഓഫീസര്‍ ആണ് ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും.

0Shares