Trending News





പത്തനംതിട്ട: ബി.ജെ.പിയില്‍ നിന്ന് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്‌സൈസ് വിഭാഗം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കള്ളക്കേസിൽ കുടുക്കുകയാണ് ചെയ്തതെന്ന് യദുകൃഷ്ണൻ പറയുന്നു. പാർട്ടി പറയുന്നതും കള്ളക്കേസ് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു. ബിജെപി വിട്ടതിൻ്റെ പ്രതികാരമാണ് കേസിനുപിന്നിലെന്നും യദുകൃഷ്ണൻ ആവർത്തിക്കുന്നു.എന്നാൽ എക്‌സൈസ് റിപ്പോർട്ട് യുവാവിന് എതിരാണ്.
Also Read

Sorry, there was a YouTube error.