സംരഭക വര്‍ഷം വിജയ വര്‍ഷം; കാസർകോട് ജില്ലയില്‍ 4745 സംരംഭങ്ങള്‍ ; നൂറ് ശതമാനം നേട്ടത്തോടെ 13 തദ്ദേശ സ്ഥാപനങ്ങള്‍

You are currently viewing സംരഭക വര്‍ഷം വിജയ വര്‍ഷം; കാസർകോട് ജില്ലയില്‍ 4745 സംരംഭങ്ങള്‍ ; നൂറ് ശതമാനം നേട്ടത്തോടെ 13 തദ്ദേശ സ്ഥാപനങ്ങള്‍

കാസർകോട്: 298.62 കോടിയുടെ നിക്ഷേപം, 9403 തൊഴിലവസരങ്ങള്‍. പോയ സാമ്പത്തിക വര്‍ഷം സംരംഭക മേഖലയില്‍ ജില്ലയ്ക്ക് വന്‍ കുതിപ്പ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി വിവിധ മേഖലകളിലായി 4745 സംരംഭങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമിട്ടത്.

സംരംഭക വര്‍ഷം ഒരു ലക്ഷം പദ്ധതിയില്‍ ജില്ലയില്‍ 13 തദ്ദേശ സ്ഥാപനങ്ങള്‍ നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചു. ചെമ്മനാട്, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, അജാനൂര്‍, ചെങ്കള, കാറഡുക്ക, ബളാല്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, വലിയപറമ്പ, പിലിക്കോട് പഞ്ചായത്തുകളും കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളുമാണ് നൂറ് ശതമാനം ലക്ഷ്യം കൈവരിച്ചത്.

ചെമ്മനാട് പഞ്ചായത്തില്‍ 258 സംരംഭങ്ങള്‍ ആരംഭിച്ചു. 9.06 കോടിയുടെ നിക്ഷേപവും 457 തൊഴിലവസരവും പഞ്ചായത്തിലൂണ്ടായി. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 128 സംരംഭങ്ങളിലൂടെ 4.65 കോടി രൂപയുടെ നിക്ഷേപവും 235 തൊഴിലവസരവും സൃഷ്ടിച്ചു. 322 സംരംഭക ലക്ഷ്യമുണ്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ 22.19 കോടി രൂപയുടെ നിക്ഷേപത്തോടെ 337 സംരംഭങ്ങളാണ് ആരംഭിച്ചത്.
719 പേര്‍ക്ക് തൊഴിലും ലഭിച്ചു.

106 സംരംഭങ്ങള്‍ ലക്ഷ്യം വെച്ച കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ 107 സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. 219 പുതിയ തൊഴിലുകളും സമാന്തരമായി സൃഷ്ടിച്ചു. തദ്ദേശ സ്ഥാപനങ്ങളും സംരംഭങ്ങളുടെ എണ്ണവും ഇങ്ങനെ. അജാനൂര്‍ -224, ചെങ്കള- 258, കാറഡുക്ക- 96, ബളാല്‍-107, ചെറുവത്തൂര്‍- 124, വലിയപറമ്പ- 58, പിലിക്കോട് – 113, കാസര്‍കോട് നഗരസഭ – 122.

0Shares