കേരളത്തിൽ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം

സംസ്ഥാനത്ത് ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും.

ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ ഇടപാടുകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടും. കേന്ദ്ര വൈദ്യുതി നിയമത്തിന്‍റെ വ്യവസ്ഥകൾ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ് ഉത്തരവിൽ പറയുന്നു.

0Shares