
ഡൽഹി-എസി.ആർ. മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അവർ ആവശ്യപ്പെട്ടു.

വരുംദിവസങ്ങളിൽ ഡൽഹി-എൻ.സി.ആർ. മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐ.ഐ.ടി.യിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പുകൾ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഡൽഹി-എൻ.സി.ആർ. മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.
