നടൻ സൂരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത; മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്തത് വിനയാകും

You are currently viewing നടൻ സൂരാജ് വെഞ്ഞാറമൂടിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ സാധ്യത; മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് പ്രതികരിക്കാത്തത് വിനയാകും

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസുകളോട് മറുപടി നൽകാത്ത നടന്‍ സൂരാജ് വെഞ്ഞാറമൂടിനെതിരെ നടപടി.

ലൈസന്‍സ് സസ്‌പെന്റ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കൽ നോട്ടീസ് എം.വി.ഡി മൂന്ന് തവണ അയച്ചുവെങ്കിലും സൂരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് സൂരാജിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വകുപ്പ് തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായ് 29ന് രാത്രി കൊച്ചി തമ്മനം-കാരക്കോടം റോഡിലാണ് സൂരാജ് ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. അമിത വേഗതയിലായിരുന്നു സൂരാജ് ഓടിച്ച കാർ. ബൈക്ക് യാത്രികനായ മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരതിൻ്റെ വലതുകാലിലെ പെരുവിരലിൻ്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

0Shares