വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

ഇടുക്കി ജില്ലയിലെ അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍. വഴിയില്‍ കിടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ സുഹൃത്തിനാണ് അടിമാലി അപസരക്കുന്ന് വച്ച് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പി യുവാക്കള്‍ക്ക് നല്‍കുകയായിരുന്നു.

മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

0Shares