വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു; കാസർകോട് കോട്ടക്കണിയിലാണ് സംഭവം

You are currently viewing വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു; കാസർകോട് കോട്ടക്കണിയിലാണ് സംഭവം

കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് പിഞ്ചു കുട്ടിക്ക് പരിക്ക്. കോട്ടക്കണ്ണി റോഡിലെ സി.ഐ മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്ന മൂന്ന് വയസ്സുകാരിക്കാണ് കവിളത്തും കൈക്കും നായയുടെ കടിയേറ്റത്. കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കോട്ടക്കണിയിലെ വീട്ടു വളപ്പിൽ വച്ചാണ് സംഭവം. കാസർകോട് തെരുവ് നായ ശല്യം കൂടിവരികയാണ്. ജനറൽ ആശുപത്രിയിലും തെരുവ് നായ ശല്യം കൂടുതലാണ്.

0Shares