ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് ഇനി മലപ്പുറത്ത് സേവനം ചെയ്യും; നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി, വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വാന്തനമേകി

  • Post category:local news / news
  • Reading time:1 min read
You are currently viewing ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് ഇനി മലപ്പുറത്ത് സേവനം ചെയ്യും; നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി, വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വാന്തനമേകി

കാസർകോട്: ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് സി.കെ മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസറായി സ്ഥലം മാറി പകരം ആര്യ.പി രാജ് കെ.എ.എസ് ചുമതലയേറ്റു. തൃശൂർ സ്വദേശിയായ ആര്യ 2021 കെ.എ.എസ് ബാച്ചിലെ 55 ആം റാങ്കുകാരിയാണ്. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഡവലപ്‌മെണ്ട് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കെ.എ.എസ് നേടിയ ആര്യയുടെ ആദ്യ വകുപ്പുതല നിയമനമാണിത്.

കോഴിക്കോട് സ്വദേശിയായ ഷീബ മുംതാസ് സി.കെ കാസർകോട് ജില്ലാ സാമൂഹ്യ നീതി ഓഫീസറായി ചുമതയേറ്റതിന് ശേഷം എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ജില്ലയിലെ മുളിയാർ ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന എൻഡോസൾഫാൻ റിഹാബിലിറ്റേഷൻ വില്ലേജിൻ്റെ നിർമ്മാണ പ്രവർത്തനത്തങ്ങൾക്ക് തുടക്കം കുറിച്ചു.

ഓഫീസുകളും സ്ഥാപനങ്ങളും പൊതുയിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായ ബാരിയർ ഫ്രീ കേരള പദ്ധതി ജില്ലയിൽ നടപ്പാക്കാനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചു.

ജില്ലാപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കും, ട്രാൻജൻ്റെറുകൾക്കും, നിരവധി പദ്ധതികളിലൂടെ വെല്ലുവിളികൾ നേരിടുന്നവർക്ക് സ്വാന്തനമേകി. ജില്ലാപഞ്ചായത്തിൻ്റെ നൂതന പദ്ധതിയായ ഭിന്നശേഷി സൗഹൃദ ജില്ലക്ക് തുടക്കം കുറിച്ചാണ് ഷീബ മുംതാസ് സ്ഥലം മാറുന്നത്.

0Shares