
കാസറഗോഡ്: ജില്ലയിൽ രാത്രി 9:20 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 8,32,629 പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരിൽ 3,75,850 പുരുഷ വോട്ടർ മാരും 4,56,777 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉണ്ട്. ആകെ 11,12,190 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 74.86% രേഖപ്പെടുത്തി.
മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :74.52%
കാസർകോട് :67.87%
നീലേശ്വരം :78.36%
ബ്ലോക്ക് പഞ്ചായത്തുകൾ
കറടുക്ക-79.1%
മഞ്ചേശ്വരം-71.46%
കാസർഗോഡ്-71.78%
കാഞ്ഞങ്ങാട്-75.62%
പരപ്പ-75.81%
നീലേശ്വരം-80.36%
വോട്ടെടുപ്പ് മികച്ച രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ജില്ലാ കലക്ടർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ജില്ലയിൽ സുഗമമായി സമാധാനപരമായി സംഘടിപ്പിക്കുന്നതിന് പ്രവർത്തിച്ച സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ്, പോളിംഗ് ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമ്മ സേന, പ്രവർത്തകർ എന്നിവർക്ക് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ സദാ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ പോലീസ് മേധാവിക്കും പോലീസ് സേനയ്ക്കും റാപ്പിഡ് ആക്ഷൻ ഫോഴ്സ് സേനാവിഭാഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി ജില്ലാ കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.
