
പ്രമേഹത്തിലെ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഈ ദിവസങ്ങളിൽ പരിശോധിക്കേണ്ടത് നിർബന്ധമാണ്. കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് ബാധിക്കും. ഇതാണ് പ്രമേഹ രോഗികൾ മധുര പലഹാരങ്ങളിൽ നിന്നും മധുരമുള്ള ഭക്ഷണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നത്. എന്നാൽ പ്രമേഹമുണ്ടെങ്കിൽപ്പോലും പഞ്ചസാര അടങ്ങിയ സാധനങ്ങൾ കഴിക്കാമെന്ന് നിങ്ങൾക്കറിയാമോ?
പ്രകൃതിദത്ത പഞ്ചസാരയുള്ള ഭക്ഷണം
ആരോഗ്യകരമായ ലഘുഭക്ഷണം എന്നാൽ ഉയർന്ന നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നല്ല അളവിൽ പ്രോട്ടീൻ എന്നിവ അർത്ഥമാക്കുന്നു. ഒരു പ്രമേഹ രോഗിയായിരിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇൻസുലിൻ പ്രതിരോധത്തിൻ്റെ അഭാവം രക്തത്തിൽ അധിക പഞ്ചസാര ശേഖരണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് പ്രമേഹമുള്ളവർ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത്. എന്നാൽ ചിയ സീട്’സ് പുഡ്ഡിംഗ്, ഡാർക്ക് ചോക്ലേറ്റ്, പീനട്ട് ബട്ടർ അടങ്ങിയ ആപ്പിൾ എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില പഞ്ചസാര ഭക്ഷണ പദാർത്ഥങ്ങളാണ്.
എന്താണ് പ്രമേഹം?
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിൻ്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിൻ്റെ സഹായം ആവശ്യമാണ്.

ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള ഗ്ലൂക്കോസിൻ്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിൻ്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിൻ്റെ അളവ് ഒരു പരിധിയിൽ അധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടുന്നതോടെ ഇടക്കിടെ മൂത്രം ഒഴിക്കൽ, കൂടിയ ദാഹം, വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നുണ്ട്. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത ജീവിതശൈലി രോഗങ്ങളിൽപ്പെടുന്നു.
