
കാസർകോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി മനുഷ്യാവകാശ ദിനത്തിൽ പൊതുയിടം എന്റെതു കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലുമായി രാത്രി നടത്തം സംഘടിപ്പിച്ചു. പരപ്പ ഐ.സി.ഡി.എസ് കിനാനൂർ – കരിന്തളം ഗ്രാമപഞ്ചായത്തിലെ കാലിച്ചാമരത്ത് രാത്രിനടത്തം സംഘടിപ്പിച്ചു.
പൊതുയിടങ്ങളിലും രാത്രികാലങ്ങളിലും സ്ത്രീകൾക്ക് നിർഭയമായ സഞ്ചാരം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുയിടങ്ങൾ ഞങ്ങളുടെത് കൂടിയാണ് എന്ന് വിളിച്ചറിയിച്ച രാത്രി നടത്തം സംഘടിപ്പിച്ചത്. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സുമ, കൗൺസിലർ വിദ്യാ സുനിൽ , കുടുംബശ്രീ പ്രവർത്തക ഷീല മധു, അങ്കണവാടി പ്രവർത്തകരായ രാധാ വിജയൻ, റിജ രമേഷ്, വിദ്യാർത്ഥിനി മീനാക്ഷി എന്നിവർ സംസാരിച്ചു.

കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വകുപ്പു ജീവനക്കാർ, കോളേജ് വിദ്യാർത്ഥിനികൾ, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
