ആക്രമണം തുടരുന്നു; മരണസംഖ്യ കൂടി; വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ആക്രമണം തുടരുന്നു; മരണസംഖ്യ കൂടി; വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളില്‍ മരണസംഖ്യ അഞ്ച് കടന്നു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച്‌ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

0Shares