Categories
ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്
കേരള ഷിപ്പിങ് ആന്റ് എന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷിനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.
Trending News





ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ ധാരണാ പത്രം സംസ്ഥാനസര്‍ക്കാര്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എസ്.ഐ.എന്‍.സിയുമായുള്ള ധാരണാ പത്രമാണ് റദ്ദാക്കുന്നത്. ഇന്ന് തന്നെ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ധാരണാ പത്രമെന്ന് വിലയിരുത്തിയാണ് നടപടി.
Also Read

കെ.എസ്.ഐ.എന്‍.സിയുമായി ഇ.എം.സി.സിക്കുള്ള ധാരണ പത്രം പുനപരിശോധിച്ചശേഷം ഫിഷറീസ് നയത്തിന് വിരുദ്ധമായ ഉപാധികളുണ്ടെങ്കില്‍ റദ്ദാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെയാണ് പുനപരിശോധന.ഇതോടൊപ്പം കേരള ഷിപ്പിങ് ആന്റ് എന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷിനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.

Sorry, there was a YouTube error.