
കൊച്ചി: സ്ത്രീകളെ സംരംഭകരാക്കി സാമ്പത്തിക ഉന്നതിയിലേക്ക് നയിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും ഓരോ കോമണ്‍ സര്‍വീസ് സെൻ്റെര്‍ (സി.എസ്.സി) വരുന്നു. ഇവയുടെ നടത്തിപ്പിലും സേവനങ്ങള്‍ നല്‍കുന്നതിലും സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ സേവനങ്ങള്‍ക്ക് കമ്മിഷനായി 40,000 രൂപ വരെ വരുമാനമുണ്ട്.
അക്ഷയ കേന്ദ്രങ്ങളെ പോലെ ഓണ്‍ലൈൻ സേവനങ്ങള്‍ ലഭ്യമാക്കുന്ന സി.എസ്.സികളില്‍ 35 ശതമാനം ഇപ്പോള്‍ തന്നെ സ്ത്രീകളാണ് നടത്തുന്നത്. പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുൻഗണന നല്‍കും.
ബാങ്കിംഗ് സേവനങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ബാങ്കിംഗ് കറസ്പോണ്ട് ആയി സ്ത്രീകളെ നിയോഗിക്കും. കേന്ദ്രസര്‍ക്കാരിൻ്റെ പി.എം വിശ്വകര്‍മ്മ പദ്ധതിയുടെ നടത്തിപ്പും നല്‍കും. സ്വയംതൊഴിലിന് 50 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന പദ്ധതിയിലും മുൻഗണന നല്‍കും.

സി.എസ്.സി ക്യാമ്പുകളുടെ നടത്തിപ്പിലൂടെ സ്ത്രീകളുടെ നേതൃപാടവം വര്‍ദ്ധിപ്പിക്കും.
സി.എസ്.സി
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കാൻ ഇലക്‌ട്രോണിക്‌സ്, ഐ.ടി മന്ത്രാലയത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ 2015 ജൂലായ് ഒന്നിനാണ് കോമണ്‍ സര്‍വീസ് സെൻ്റെര്‍ പദ്ധതി തുടങ്ങിയത്. ജനങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണമാണ് ലക്ഷ്യം.
ഇ-കൊമേഴ്‌സ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസം, കാര്‍ഷിക പദ്ധതികള്‍, ബാങ്കിംഗ്, ജീവിത സുരക്ഷ തുടങ്ങിയ സേവനങ്ങള്‍ സി.എസ്.സികള്‍ വഴി നടപ്പാക്കും. ആധാര്‍ എൻറോള്‍മെണ്ട് ഏജൻസിയുമാണ്.
റിപ്പബ്ലിക് ദിനത്തില്‍ അതിഥികള്‍
അടുത്ത റിപ്പബ്ലിക് ദിനപരേഡില്‍ സി.എസ്.സി വനിതകള്‍ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരകരെന്ന നിലയില്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും.
സി.എസ്.സികള്‍
രാജ്യത്ത്- 5,77,880, കേരളത്തില്‍ 14,000, സ്ത്രീകള്‍ നടത്തുന്നവ- 4,900
സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കി അവരില്‍ സംരംഭകത്വം വളര്‍ത്തുകയാണ് ലക്ഷ്യം. വലിയ തുക സ്ത്രീകള്‍ക്ക് സേവനങ്ങളുടെ കമ്മിഷനായി ലഭിക്കുന്നുണ്ട്.
സുവിദ് വിജയൻ,
(സി.എസ്.സി വൈസ് പ്രസിഡണ്ട്, കേരള ഹെഡ്)
15 വര്‍ഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തെങ്കിലും സി.എസ്.സിയില്‍ നിന്നാണ് മികച്ച വരുമാനം ലഭിച്ചത്. മാസം 30,000 – 40,000 രൂപ വരെ ലഭിക്കാറുണ്ട്.
അഞ്ജു ശരത്,
(തൈക്കാട് സി.എസ്.സി സെൻ്റെര്‍)
