Trending News





ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023ല്‍ റിലയന്‍സ് ജിയോ ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ ഇൻ്റെര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജിയോ സ്‌പേയ്‌സ് ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രദര്‍ശനം.
Also Read
രാജ്യത്ത് നേരത്തെ ഇൻ്റെര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാതിരുന്ന ഇടങ്ങളില്‍ കൂടി ഉയര്‍ന്ന വേഗതയിൽ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുകയാണ് പുതിയ ജിയോ സ്‌പെയ്‌സ് ഫൈബര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
കുറഞ്ഞ നിരക്കിൽ രാജ്യമെമ്പാടും ഉയര്‍ന്ന വേഗതയിൽ ബ്രോഡ്ബാന്‍ഡ് സേവനം ഇതിലൂടെ ഉറപ്പുവരുത്തും. നിലവില്‍ ഈ സേവനം രാജ്യത്തെ നാല് ഇടങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്.

ഗുജറാത്തിലെ ഗിര്‍, ഛത്തീസ്ഗഡിലെ കോര്‍ബ, ഒഡിഷയിലെ നബരംഗപുര്‍, ആസാമിലെ ഒ.എന്‍.ജി.സി-ജോര്‍ഹട് എന്നിവിടങ്ങളിലാണ് ജിയോ സ്‌പെയ്‌സ് ഫൈബര്‍ സേവനം ലഭിക്കുന്നത്.
”ഇന്ത്യയിലെ ലക്ഷക്കണക്കിന് വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദ്യമായി ബ്രോഡ്ബാന്‍ഡ് ഇൻ്റെര്‍നെറ്റ് സേവനം എത്തിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. ഇതുവരെയും ഇൻ്റെര്‍നെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെ കൂടി ജിയോ സ്‌പെയ്‌സ് ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
പുതിയ ജിയോ സ്‌പെയ്‌സ് ഫൈബർ ഇൻ്റെര്‍നെറ്റ് സേവനത്തിലൂടെ സര്‍ക്കാര്‍, ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സേവനങ്ങള്‍ എല്ലായിടത്തും എല്ലാവരിലും എത്തിക്കാനാകും ” റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിൻ്റെ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

Sorry, there was a YouTube error.