Categories
കനത്ത മഴ ജില്ലയിൽ റെഡ് അലർട്ട്; ദേശീയപാതയിൽ വിള്ളൽ; 7 കേന്ദ്രങ്ങളിൽ സൈറൺ മുന്നറിയിപ്പ്
Trending News





കാസറഗോഡ്: കാലവർഷം കനത്തതോടെ ജില്ലയിലെ പലഭാഗങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ദേശീയപാത 66 ൽ ഉണ്ടായ മണ്ണിടിച്ചലും വിള്ളലും കാരണം ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ കനത്ത മഴയിൽ നാശനഷ്ടമുണ്ടായ വിവിധ സ്ഥലങ്ങളിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തി. ദേശീയപാത നിർമ്മാണം നടക്കുന്ന കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് കിഴക്ക് ഭാഗത്ത് 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലും കാസർകോട് നിന്ന് കണ്ണൂർ പോകുന്ന ഭാഗത്തായി വിള്ളൽ ഉണ്ടായിട്ടുണ്ട്. പ്രസ്തുത സ്ഥലം ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് സന്ദർശിച്ചു. കൂടാതെ ഇതിന് തെക്കു മാറിയുള്ള സർവീസ് റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ട ഭാഗവും ജില്ലാ കളക്ടർ സന്ദർശിച്ചു. തഹസിൽദാർ ജയപ്രസാദ് ഡെപ്യൂട്ടി തഹസിൽദാർ തുളസിരാജ് വില്ലേജ് ഓഫീസർമാർ എന്നിവർ കളക്ടറെ അനുഗമിച്ചു.
Also Read
അതേസമയം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രപ്രഖ്യാപച്ചിട്ടുണ്ട്. ആയതിനാൽ ജില്ലയിലെ 7 കേന്ദ്രങ്ങളിൽ ഇന്ന് അഞ്ചുമണിക്ക് മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രളയ സാധ്യത ഒഴിവാക്കുന്നതിനായി ജലസേചന വകുപ്പിൻ്റെ പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് (എസ് ഡബ്ലിയു ഇ ആർ സി ബി) ഷട്ടറുകൾ മൂന്നു ദിവസത്തിനകം ക്രമാനുസൃതമായീ പൂർണ്ണമായും ഉയർത്തുമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റെഗുലേറ്ററിന് താഴ്ഭാഗത്ത് ഉപ്പുവെള്ളത്തിൻ്റെ സാന്നിധ്യവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Sorry, there was a YouTube error.