
മുള്ളേരിയ / കാസർകോട്: ബെള്ളൂരില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിൻ്റെ ടയര്‍ കയറി മരിച്ചു. സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം അഡൂര്‍ ബളവന്തടുക്കയിലെ തിമ്മപ്പ(63) ആണ് മരിച്ചത്.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. തിമ്മപ്പ ബളവന്തടുക്കയില്‍ നിന്ന് ബെള്ളൂരിലെ സഹോദരിയുടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ തിമ്മപ്പയുടെ തലയില്‍ കാസര്‍കോട്ട് നിന്ന് കിന്നിംഗാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൻ്റെ ടയര്‍ കയറിയിറങ്ങി.
നാട്ടിൽ ഏറെ ജനപ്രിയനായിരുന്നു അപകടത്തിൽ മരിച്ച തിമ്മപ്പ. വിയോഗത്തിൽ നേതാക്കളും പ്രവർത്തകരും നാട്ടുകാരും അനുശോചിച്ചു. ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍പെട്ട മറ്റൊരു സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന കിന്നിംഗാര്‍ സ്വദേശി ഗിരീഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണ്ണലതയാണ് തിമ്മപ്പയുടെ ഭാര്യ. ഭാസ്‌കരന്‍, പ്രേമലീല, സരസ്വതി, ശാരദ എന്നിവർ സഹോദരങ്ങളാണ്.
