പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സി.പി.എം കേന്ദ്രനേതൃത്വം

  • Post category:news
  • Reading time:1 min read
You are currently viewing പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല; കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സി.പി.എം കേന്ദ്രനേതൃത്വം

ബാംഗലൂരു ലഹരി മരുന്ന് കേസില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സി.പി.എം കേന്ദ്രനേതൃത്വം. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല എന്നും ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. എം. ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു.

പക്ഷെ ഇവിടെ ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്‍റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല.ഇക്കാര്യത്തില്‍ നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സി.പി.എം ധാരണയുണ്ടാക്കും. ഇതിന്‍റെ ഭാഗമായി ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares