കൊവിഡ് വ്യാപന പ്രതിരോധം; തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും; 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് വ്യാപന പ്രതിരോധം; തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും; 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍. സോളമന്‍റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.

കൊവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായി പൂന്തുറയില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും.

0Shares