
സംസ്ഥാനത്ത് ഇന്ന് മാത്രം 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അതേസമയം ഏഴ് ജില്ലകള്‍ കൊവിഡ് അതിതീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിാണ് തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ത

ബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാധ്യമപ്രവര്‍ത്തകരുമായി അടുത്തിടപഴകിയവര്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആവശ്യമായ ഗൗരവത്തോടെയുള്ള നടപടികള്‍ മാധ്യമസ്ഥാപനങ്ങള്‍ സ്വീകരിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായാല്‍ നിരവധി പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
