മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

You are currently viewing മലയാളിക്കൊപ്പം മഹാരാഷ്‌ട്രക്കാരി; ജോലി ഫ്‌ലാറ്റുകളില്‍ എം.ഡി.എം.എ വില്‍പ്പന, യുവദമ്പതികള്‍ അറസ്റ്റില്‍

കാസര്‍കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മഞ്ചേശ്വരത്താണ് സംഭവം. ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്‌ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിൻ്റെ ഭാഗമായായിരുന്നു നീക്കം. ഇവരില്‍ നിന്ന് 21 ഗ്രാം എം.ഡി.എം.എയും പിടികൂടി.

ഹൊസങ്കടിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഇരുവരും. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹൊസങ്കടി ഹൈ ലാണ്ട് സിറ്റി ടവര്‍ ഫ്‌ലാറ്റില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതോടൊപ്പം 10,850 രൂപയും പിടികൂടിയിട്ടുണ്ട്.

0Shares