
കൊറോണ ഭീതിയെതുടർന്ന് കേരളമാകെ അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്,മഞ്ചേശ്വരം എം.എല്‍.എമാരും നിരീക്ഷണത്തില്‍.
കാസര്‍കോട് ജില്ലയിലെ കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിനേയും മഞ്ചേശ്വരം എം.എൽ.എ എം. സി ഖമറുദ്ദീനേയുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. സ്വന്തം വീടുകളിലാണ് ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പരിശോധനയ്ക്ക് വിധേയനാകുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. മാത്രമല്ല, തന്നെ കാണാന്‍ നിരവധി ആളുകള്‍ വീടുകളില്‍ എത്തുന്നതിനാല്‍ ഇങ്ങനെ എത്തുന്ന ആളുകളും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാവാന്‍ കാരണം.
