
ചെറുവത്തൂർ / കാസർകോട്: സിറ്റിഗോൾഡ് ഗ്രൂപ്പിൻ്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരിൽ എസ്.ആർ ഷോപ്പേഴ്‌സ് ബിൽഡിങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ട്രെൻഡി, ട്രെഡിഷണൽ, ഡെയിലി വെയർ വിഭാഗങ്ങളിലായുള്ള അതിവിപുലമായ കളക്ഷനുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
സിംഗപ്പൂർ ഡിസൈൻ കളക്ഷനുകളുടെ ഉദ്ഘാടനം തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാൽ, ടുണീഷ്യൻ ആന്റിക് കളക്ഷനുകളുടെ കൗണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയും, വിൻ്റെജ് ആന്റിക് കളക്ഷനുകളുടെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള നിർവഹിച്ചു.

പ്രീമിയം കളക്ഷനുകൾ വിൻടച്ച്മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽറ്റൽ ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ്, കെന്നാ ഡയമണ്ട്സ് കളക്ഷനുകളുടെ ഉദ്ഘാടനം സെലിബ്രിറ്റി ഗസ്റ്റ് ലക്ഷ്‌മി നക്ഷത്രയും നിർവഹിച്ചു.
സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം ഡയറക്ടർമാരായ നൗഷാദ്, ഇർഷാദ്, ദിൽഷാദ്, ടി.വി മൊയ്‌തു, ടി.വി മുഹമ്മദ് അലി, റഷീദ്, ഷഫീഖ്, വി. കെ.പി ഹമീദാലി, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം, എം.ടി അബ്ദുൽ ജബ്ബാർ, മുഹമ്മദ് റാഫി, എം.ടി. ഷഫീഖ് തുടങ്ങീ സാമുദായിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
