
തെന്നിന്ത്യന്‍ നടി മേഘ്‌നരാജിന്‍റെ ഭര്‍ത്താവും കന്നട നടനുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് ചിരഞ്ജീവിയെ ബെംഗലൂരുവിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്‍റെ വിയോഗം.
