
കാസർകോട്: ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു പ്രായം. ചിന്നു പാപ്പു എന്ന രേഷ്മയും സന്ദേശും ഒരുമിച്ചായിരുന്നു താമസം. സന്ദേശ് വീട്ടിൽ നിന്നും പുറത്ത് പോയ സമയത്തായിരുന്നു രേഷ്മ ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം സന്ദേശ് മാനസികമായി തളന്നിരുന്നു. കൂടാതെ രേഷ്മ എന്ന ചിന്നു പപ്പുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മരണത്തിൽ വലിയ സംശയം ഇല്ലാതിരുന്നതിനാൽ സന്ദേശിനെ മാതാപിതാക്കളോടപ്പം പോലീസ് വിട്ടയച്ചു. ഇതിന് ശേഷം ദിവസങ്ങൾ കഴിയവെയാണ് സന്ദേശും ആത്മഹത്യ ചെയ്തത്. ആദൂർ സ്വദേശിയായ രേഷ്മ എന്ന ചിന്നു പാപ്പു വിവാഹിതയും ഒരു കുട്ടിയുടെ മതവുമായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ചിന്നു സന്ദേശിനൊപ്പം താമസിക്കുകയാണുണ്ടായത്.
ചിന്നു പാപ്പു എന്ന പേരിൽ രേഷ്മ സോഷ്യൽ മീഡിയ വഴി വീഡിയോകൾ ചെയ്യുകയും ആളുകളുടെ മനസ്സിൽ ഇടംനേടുകയും ചെയ്ത യുവതിയാണ്. തനി കാസർകോടൻ ഭാഷയിൽ സംസാരിക്കുന്നതും ആളുകളുടെ മനം കവരാൻ ഇടയായി. എന്നാൽ ചുന്നുവിൻ്റെ മരണകാരണം അവ്യക്തമാണ്. അതിന് പിന്നാലെ കൂടെ താമസിച്ച സുഹൃത്തും ആത്മഹത്യ ചെയ്ത സംഭവം സോഷ്യൽ മീഡിയ ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ചിന്നു പാപ്പുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് അറിയിച്ചത്. രേഷ്മയുടേത് തൂങ്ങി മരണം എന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് വാടക ക്വാർട്ടേഴ്സിൽ ചിന്നു പാപ്പു തൂങ്ങിമരിച്ചത്. ഈ രണ്ട മരണത്തിലെയും കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നതും പോലീസ് അന്വേഷിക്കുകയാണ്. ഇരുവരുടെയും മൊബ് ഫോണുകൾ, വാട്സ് ആപ്പ്, മെസ്സേജുകൾ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
