ചെർക്കളം അബ്ദുല്ല രാഷ്ട്രീയത്തിലെ ഉരുക്ക് മനുഷ്യൻ: അഹമ്മദ് കുട്ടി ഉണ്ണിക്കുളം

  • Post category:local news
  • Reading time:2 mins read
You are currently viewing ചെർക്കളം അബ്ദുല്ല രാഷ്ട്രീയത്തിലെ ഉരുക്ക് മനുഷ്യൻ: അഹമ്മദ് കുട്ടി ഉണ്ണിക്കുളം

കാസർകോട്: പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ മുസ്‌ലിം ലീഗ് പാർട്ടിയെ ചിട്ടയായ പ്രവർത്തനത്തിലൂടെ ശക്തി പ്പെടുത്തുകയും പ്രവർത്തകർക്ക് കരുത്ത് പകരുകയും ചെയ്ത മുസ്‌ലിം ലീഗിലെ ഉരുക്ക് മനുഷ്യനായിരുന്നു ചെർക്കളം അബ്ദുല്ല എന്ന് എസ്.ടി.യു നേതാവ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.


മുൻ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ നാലാം ചരമ വാർഷിക ദിനത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർ കോട് മുനിസിപ്പൽ കോൺ ഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങു് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു . ചെർക്കളത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല. ചിട്ടയായ പ്രവർത്തനത്തിലൂടെ മുസ്‌ലിം ലീഗ് പ്രവർത്തനം നടത്തിയ ചെർക്കളം പാർട്ടിയിൽ അച്ചടക്കം ഉണ്ടാക്കിയെടുത്തു. മികച്ച ഭരണാധികാരിയായിരുന്ന ചെർക്കളം ജില്ലയിൽ നിരവധി വികസന പദ്ധതികൾ നടപ്പി ലാക്കി.മറ്റുള്ള രാഷ്ട്രീയ പാർട്ടിക്കാരുടെ ആദരവ് പിടിച്ചുപറ്റാനും ചെർക്കള ത്തിന് സാധിച്ചിട്ടുണ്ട്.

സംഘടനാ കാര്യത്തിൽ ചെർക്കളം കാണിച്ച കണിശതയാണ് മറ്റുള്ള നേതാക്കളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതെന്ന് ഉണ്ണിക്കുളം പറഞ്ഞു. കൃത്യനിഷ്ഠത, അച്ചടക്കം, സത്യസന്ധത, ധീരത എന്നിവയായിരുന്നു ചെർക്കളത്തിൻ്റെ മുഖമുദ്ര. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാവർക്കും അദ്ദേഹം പരിഗണന നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ വീട് ജനകീയ ഭവനമായിരുന്നു. സംയുക്ത ട്രേഡ് യൂണിയനിൽ എസ്ടിയുവിനെ അംഗമായി ചേർത്തത് ചെർക്കളത്തിൻ്റെ പ്രവർത്തനം കൊണ്ടാണെന്നും ഉണ്ണിക്കുളം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിൻ ഹാജി, എം.സി.ഖമറുദ്ദീൻ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ , വി.കെ. ബാവ,പി.എം.മുനീർഹാജി, മൂസബി. ചെർക്കള,ടി.എ.മൂസ,എ.എം.കടവത്ത്, കെ. ഇ.എബക്കർ,എം.അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.ബി.ശാഫി, ബഷീർ വെള്ളിക്കോത്ത്, അഡ്വ. എം.ടി.പി. കരീം, അഷറഫ്എടനീർ,കെ.പി.മുഹമ്മദ്അഷറഫ്, കാപ്പിൽ മുഹമ്മദ് പാഷ, ഷരീഫ് കൊടവഞ്ചി, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഖാദർ ചെങ്കള, അൻവർ ചേരങ്കൈ, ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കൽ ,സമീറമുംതാസ്, ബി.ഫാത്തിമ ഇബ്രാഹിം , കലാഭവൻ രാജു, എ.പി. ഉമ്മർ, സി.എ. അബ്ദുല്ല കുഞ്ഞിഹാജി,അഡ്വ.ഫൈസൽ ,എം.പി.ശാഫി ഹാജി എന്നിവർ പ്രസംഗിച്ചു.

0Shares