മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് യന്ത്രസാമഗ്രികളും ഉപഹാരവും കൈമാറി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് യന്ത്രസാമഗ്രികളും  ഉപഹാരവും കൈമാറി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി

ബോവിക്കാനം/ കാസർകോട്: മുളിയാർ പഞ്ചായത്ത് ദുബൈ കെ.എം.സി.സി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് യൂണിറ്റിന് സേവന യന്ത്ര സാമഗ്രി കളും,അംഗങ്ങൾക്ക് ഉപഹാരവും വിതരണം ചെയ്തു. ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് ഇടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നവാസ് ഇടനീർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി താജുദ്ധീൻ ആലൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ട്രഷറർ ടി.ആർ. ഹനീഫ, മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ നാലാം വാതുക്കൽ എന്നിവർ ഉപകരണം കൈമാറി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി. അജ്മാൻ കെ.എം. സി.സി.പഞ്ചായത്ത് കമ്മിറ്റിയുടെ ധന സഹായം ട്രഷറർ എം.കെ.ശംസുദ്ധീൻ കൈമാറി.

എം.എസ്. ഷുക്കൂർ, ഷെരീഫ് കൊടവഞ്ചി,ബാതിഷ പൊവ്വൽ,മൻസൂർ മല്ലത്ത്,സിദ്ധീഖ് ബോവിക്കാനം,റൗഫ് ബാവിക്കര,ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി,അഡ്വ. ജുനൈദ്,ശംസീർ മൂലടുക്കം,അഷ്റഫ് ബോവിക്കാനം,ഷെരീഫ് പന്നടുക്കം,അൽത്താഫ് പൊവ്വൽ,ഇബ്രാഹിം പൊവ്വൽ,സി.എം.ആർ.റാഷിദ്,നിസാർ ബാലന ടുക്കം,കലാം ബാലനടുക്കം,പി.സി.മസൂദ്, റംഷീദ് ബാലനടുക്കം എന്നിവർ പ്രസംഗിച്ചു.

0Shares