
കാസറഗോഡ്: കുമ്പള സൂരംബയലിൽ സി.എച്ച് സ്കൂൾ പരിസരത്തുണ്ടായ തീപിടിത്തം നാട്ടുകാരെ ഭീതിയിലാക്കി. സ്കൂളിൽ കുട്ടികളുടെ വാർഷിക ആഘോഷ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് സമീപത്തെ പറമ്പിൽ വൻ തീപിടിത്തമുണ്ടായത്. രണ്ട് ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് തീപടർന്നു. വൻതോതിൽ പുകഉയർന്നത് സമീപത്ത് വലിയ ഭീതിയും ആശങ്കയും ഉണ്ടാക്കി. സ്കൂൾ അധികൃതരും സമീപത്തെ നാട്ടുകാരും ചേർന്ന് തീഅണയിക്കാനുള്ള ശ്രമം തുടർന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ ഉപ്പളയിൽ നിന്നുള്ള ഫയർ ഫോർസ് ഉദ്യോഗസ്ഥർ എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിദേയമാക്കിയത്.
സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവാക്കാനായതെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽ കാലമായതിനാൽ പലയിടങ്ങളിലും തീ പടർന്നു പിടിക്കുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് യൂണിറ്റുകൾ നിത്യ ഓട്ടത്തിലുമാണ്.
