കേന്ദ്രസംഘം ജില്ലയിൽ; ജൽ ശക്തി അഭിയാൻ്റെ ഭാഗമായി വിവിധ ജല സംരക്ഷണ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തുന്നു

  • Post category:local news / news
  • Reading time:1 min read
You are currently viewing കേന്ദ്രസംഘം ജില്ലയിൽ; ജൽ ശക്തി അഭിയാൻ്റെ ഭാഗമായി വിവിധ ജല സംരക്ഷണ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തുന്നു

കാസർകോട്: ജൽ ശക്തി അഭിയാൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ജല സംരക്ഷണ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. നോയിഡ സ്പെഷൽ എക്കണോമി സോൺ ഡെവലപ്പ്മെന്റ് കമ്മീഷണർ എ.ബിപിൻ മേനോൻ ഐ.ടി.എസ്, ബാംഗളൂർ സി.ജി.ഡബ്ല്യൂ.ബിയിലെ സയൻ്റിസ്റ്റ് അനീഷ എന്നിവരാണ് ജില്ലയിലെത്തിയത്. സന്ദർശനത്തിൻ്റ ആദ്യദിവസമായ തിങ്കളാഴ്ച നബാർഡ് സഹായത്തോടെ CRD നാപ്പിലാക്കിയ ബദിയടുക്ക പഞ്ചായത്തിലെ കുഞ്ഞാർ നീർത്തട വികസന പ്രവർത്തനങ്ങൾ, പുത്തിഗെ പഞ്ചായത്തിലെ മൃഗു നീർത്തട വികസന പ്രവർത്തനങ്ങൾ, കൃഷിവകുപ്പിൻ്റെ സഹായത്തോടെ കർഷകനായ ബോബൻ പൈവളികെ പഞ്ചായത്തിലെ കയ്യാറിൽ സ്ഥാപിച്ച മഴ വെള്ള സംഭരണി, വനം വകുപ്പ് മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ നടപ്പിലാക്കിയ വിവിധ ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സന്ദർശിച്ചു. കേന്ദ്ര സംഘത്തോടൊപ്പം ജൽശക്തി അഭിയാൻ ജില്ലാ നോഡൽ ഓഫിസർ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അരുൺ ദാസ് ബി, AEE രതീഷ് ഒ, ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസൽ, നബാർഡ് DGM ഷാരോൺ വാസ്, CRD പ്രതിനിധി Dr. ശശികുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജ്യോതികുമാരി തുടങ്ങിയവർ അനുഗമിച്ചു.

0Shares