Trending News





ഭൂമിയ്‌ക്ക് ആധാർ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഓരോ സ്ഥലത്തിനും 14 അക്ക ഐ.ഡി നല്‍കുന്നതാണ് യുണിക്ക് ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്ന യു.എല്‍.പി.ഐ.എന്‍. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ എല്ലായിടത്തുമുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് ഭൂ- ആധാറിൻ്റെ ലക്ഷ്യം.
Also Read
ഈ രീതി രാജ്യത്തെ എല്ലാ വില്ലേജുകളിലും 2024 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 9.026 കോടി യു.എല്‍.പി.ഐ.എന്‍ നമ്പറുകളാണ് ജനറേറ്റ് ചെയ്തത്. കൂട്ടായ ഉടമസ്ഥാവകാശം നിലനില്‍ക്കുന്ന മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പക്കാനാണ് തീരുമാനം. ഭൂമിയിടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് യു.എല്‍.പി.ഐ.എന്‍ നടപ്പാക്കുന്നത്. ഈ നമ്പരായിരിക്കും എല്ലാത്തരം ഭൂമി ഇടപാടുകള്‍ക്കും അടിസ്ഥാനം.

ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പലതരം വിവരങ്ങള്‍ ഈ നമ്പരുമായി ബന്ധിപ്പിക്കും. ഭൂമി ഈട് വെച്ച് വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യവും ഈ നമ്പരിലേക്ക് ബന്ധിപ്പിക്കും. അതായത്, ഒരു ഭൂമി ഉപയോഗിച്ച് വ്യത്യസ്ത വായ്‌പകളെടുക്കുന്ന രീതിയും നിലയ്‌ക്കും എന്നാണ് ഇതിലൂടെ കരുതുന്നത്.
ഭൂ- ആധാര്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതോടെ ദേശീയ സമ്പദ്ഘടനയ്‌ക്ക് കൂടുതല്‍ നേട്ടം ലഭിക്കും. സാമൂഹിക രംഗത്തും അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം മുതല്‍ പ്രതിരോധ, ബഹിരാകാശ മേഖലയില്‍ വരെ നേട്ടങ്ങള്‍ സംഭാവന ചെയ്യാന്‍ ഭൂ- ആധാറിന് കഴിയും. ചുരുങ്ങിയ താങ്ങുവില പദ്ധതി, ഗതിശക്തി പദ്ധതി, ഭൂമി ഏറ്റെടുക്കല്‍ പദ്ധതി, ഊര്‍ജ്ജ പദ്ധതികള്‍, ധനകാര്യ സ്ഥാപനങ്ങളുടെ വായ്‌പ സേവനങ്ങളിലുമൊക്കെ ഗുണഫലം കൊണ്ടുവരാന്‍ ഭൂ- ആധാറിന് കഴിയും.

Sorry, there was a YouTube error.