
വെണ്മണിയില് വയോധികരായ ദമ്പതികളെ തലക്കടിയേറ്റ് മരിച്ച നിലയിലെ കണ്ടെത്തിയ സംഭവത്തില്‍ ബംഗ്ലാദേശ് പൗരന്മാരായ പ്രതികള്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്.പി.എഫുമാണ് പ്രതികളെ പിടിച്ചത്.

വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന് (കുഞ്ഞുമോന്-75), ഭാര്യ ലില്ലി ചെറിയാന് (70) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് വൃദ്ധദമ്പതികളെ വീടിനുള്ളിലും വീടിന്റെ പിന്നിലെ സ്റ്റോര്‍ റൂമിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ സമീപം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങള്‍ പോലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്സ്പ്രസില്‍ നിന്ന് ആര്.പി.എഫാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് നിഗമനം. കേസില്‍ ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് പേരെ ചൊവ്വാഴ്ച തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവല്‍ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.
