
കാസർകോട്ടെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിലായി. ബിസി റോഡ് താളിപ്പടുപ്പ് ഹൗസിൽ മുഹമ്മദ് ഫാറൂഖ് (38) ആണ് കർണാടകയിൽ നിന്നും അറസ്റ്റിലായത്.

കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും. ജ്വല്ലറിയിൽ നിന്നും കവർന്ന ആഭരണങ്ങൾ കണ്ടെടുക്കാൻ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. അന്വേഷണ സംഘത്തിൽ എസ്.ഐ രഞ്ജിത്ത്, വിജയൻ മോഹനൻ, ജനാർദ്ദനൻ എസ്.സി.പി.ഓ രാജേഷ്, സി.പി.ഓ ശ്രീജിത്ത്, ഡ്രൈവർ ഹൈദർ എന്നിവർ ഉണ്ടായിരുന്നു.
