Categories
Kerala local news

ബദിയടുക്ക പോലീസ് പിടികൂടിയ കഞ്ചാവ് കേസ് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി; കേസിലെ രണ്ടാം പ്രതി കാസർകോട് പട്ട്ല സ്വദേശി; കൂടുതൽ അറിയാം..

Trending News

കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം.. മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം.. അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത; സ്ഥാനാർത്ഥികളെ സ്വീകരിച്ചത് ചായ സൽക്കാരം ഒരുക്കി; പ്രവർത്തകരുടെ ആവേശത്തിനൊപ്പം കാസറഗോഡ് എം.എൽ.എയും; കൂടുതൽ അറിയാം..

കാസർകോട്: കഞ്ചാവ് കടത്തിയ കേസിൽ രണ്ടാം പ്രതിയായ അബ്ദുൾ റൗഫിന് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. KL14 N 7919 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 4.830kg കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ.39 കാരനായ രണ്ടാം പ്രതി അബ്ദുൾ റൗഫ്, പട്ട്ല ബൂഡ് സ്വദേശിയാണ്. കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ.കെ യാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും പ്രതി അനിഭവിക്കണം. ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 2015 ലാണ് കേസിന് ആസ്പദമായ സംഭവം ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. 29/11/2015 ന് രാത്രി 11.30 മണിക്ക് ബേള ഗ്രാമത്തിൽ സീതാംഗോളി എന്ന സ്ഥലത്ത് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി അന്നത്തെ ബദിയടുക്ക സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാർ, പോലീസുകാരായ ശശിധരൻ കെ, രതീഷ് എം, രഞ്ജിത്ത്, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടിയതും പ്രതികളെ അറസ്റ്റു ചെയ്തതും, തുടർന്ന് അന്വേഷണo നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടർമാരായ വി.രമേശനും, ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കെ.വി പ്രമോദനുമാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ: ചിത്രകല എന്നിവർ ഹാജരായി. SC: 624/19 ,Badiadka Pട Cr: 618/15 u/s20( b) II (B) of NDPS Act

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest