സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു: സി.പി.എം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു: സി.പി.എം

ബഫർസോൺ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു. ഉപഗ്രഹ സർവ്വേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്നും സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗാഡ്ഗിൽ – കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർസോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്.

ബഫർസോൺ വിഷയത്തിൽ ഉപഗ്രഹമാപ്പ് തയ്യാറാക്കിയവർക്ക് മാപ്പില്ല. അപാകതകൾ നിറഞ്ഞ സർവേ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

0Shares