
കാസര്‍കോട്: വിവരവിനിമയ മാധ്യമ മേഖലയുടെ ഭാഗമായ ഡിജിറ്റല്‍ കേബിള്‍ ടി.വി സര്‍വീസ്
ജി.എസ്.ടിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുകയോ, അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന്
കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) പതിമൂന്നാമത് കാസര്‍കോട് മേഖലാ സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തിൻ്റെ ഭാഗമായി മലയോര ആദിവാസി മേഖലകളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് നല്‍കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതി തൂണുകളുടെ വാടക പൂര്‍ണമായും ഒഴിവാക്കിത്തരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ കെ.എസ്.ഇ.ബിയോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

ചട്ടഞ്ചാല്‍ മഹാത്മാ ഹാളില്‍ നടന്ന സമ്മേളനം സി.ഒ.എ സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.എ കാസര്‍കോട് മേഖലാ പ്രസിഡണ്ട് ശ്രീ കുമാര്‍ അധ്യക്ഷത വഹിച്ചു. . കെ.സി.സി.എല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത് മുഖ്യാതിഥിയായിരുന്നു. മേഖലാ സെക്രട്ടറി
കെ.സുനില്‍കുമാര്‍ പ്രവർത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലോകേഷ് മീപ്പുഗിരി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍.അജയന്‍ ജില്ലാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗവും, കെ.സി.സി.എല്‍ ഡയറക്ടറുമായ എം.ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സതീഷ് കെ പാക്കം, ഷുക്കൂര്‍ കോളിക്കര, ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍, ട്രഷറര്‍ സദാശിവ കിണി, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, എം.ഡി. ടി.വി മോഹനന്‍, ഡയറക്ടര്‍ അബ്ദുള്ളക്കുഞ്ഞി, മേഖലാ ജോയിന്റ് സെക്രട്ടറി പാര്‍ത്ഥസാരഥി മേഖല എക്‌സിക്യൂട്ടീവ് അംഗം മുരളീധരന്‍, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ഗിരീഷ് നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍ : പ്രസിഡണ്ട് : ദിവാകര കെ. സെക്രട്ടറി : സുനിൽ കുമാർ. കെ. ട്രഷറർ : മുരളീധരൻ
വൈസ് പ്രസിഡണ്ട് : ചിത്ര പ്രദീപ് , ജോയിൻ സെക്രട്ടറി : പാർത്ഥസാരഥി , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : അബ്ദുല്ല കുഞ്ഞി, ശ്രീകുമാർ, ലോകേഷ് മീപ്പുഗിരി.
