Categories
local news

ബിൽഡപ്പ് കാസര്‍കോടിന്‍റെ ദുരന്തബാധിതർക്കുള്ള സ്വയംതൊഴിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

സഹതാപത്തനായി കൈ നീട്ടാതെ അദ്ധ്വാനത്തിലൂടെ സ്ഥിരവരുമാനം നേടി
അന്തസ്സായി ജീവിക്കാൻ പേപ്പർസീഡ് പെൻ നിർമ്മാണം ഒരു സംരംഭമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു.

കാസർകോട്: ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി ബിൽഡപ്പ് കാസര്‍കോട് വിഭാവനം ചെയ്യുന്ന
പേപ്പർ സീഡ് പെൻ പദ്ധതി അതിജീവനത്തിന്‍റെ നിലവിളികൾ ഉയരുന്ന എൻമകജെ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. സഹതാപത്തനായി കൈ നീട്ടാതെ അദ്ധ്വാനത്തിലൂടെ സ്ഥിരവരുമാനം നേടി
അന്തസ്സായി ജീവിക്കാൻ പേപ്പർസീഡ് പെൻ നിർമ്മാണം ഒരു സംരംഭമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു.

പെർള ബഡ്സ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ്സോമശേഖര നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ബിൽഡപ്പ് കാസര്‍കോട് വർക്കിംഗ്‌ പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
രവീന്ദ്രൻ കണ്ണംകൈ ക്ലാസ് എടുത്തു.

ജനറൽ സെക്രട്ടറി ഡോ .ഷെയിഖ് ബാവ സേട്ട്, സെക്രട്ടറി ഡോ.രശ്മി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ.ഫാത്തിമത്ത് ഷഹനാസ് ജനപ്രതിനിധികളായ വി.എസ് ഗംഭീര, ജയശ്രീകുലാൽ, സൗദാഭി രാധാകൃഷ്ണ, മഹേഷ് ഭട്ട്, ജ്യോതി ടീച്ചർ, സൈഫുള്ളതങ്ങൾ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest