
കാഞ്ഞങ്ങാട്: വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രപുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം 2026 ഏപ്രിൽ 24 മുതൽ 30 വരെ നടത്തുന്നതിന് ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കൃഷ്ണൻ കോടാട്ട്, സി.വി. തമ്പാൻ, വി. കൃഷ്ണൻ ഒയക്കട, കെ. ബിന്ദു, എം.പി. ഈശ്വരൻ എമ്പ്രാന്തിരി, നാരായണ കർത്തായർ, സുബ്രഹ്മണ്യ പണ്ടാരത്തായർ, പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ. എ.ഗംഗാധരൻ സ്വാഗതവും പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയർമാനായി വി. കൃഷ്ണൻ ഒയക്കടയെയും വർക്കിംഗ് ചെയർമാനായി പി. രാമകൃഷ്ണനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി വി. ബാബു പാണംതോട്, ശ്യാമള കുമാരൻ, ജനറൽ സെക്രട്ടറിയായി എ. ഗംഗാധരനെയും സെക്രട്ടറിമാരായി പി. ബാലകൃഷ്ണൻ പഴയടത്ത്, വി. സുകുമാരൻ പാണംതോട്, എം. വി.ചന്തു കുഞ്ഞി, ട്രഷററായി ബി. ഗംഗാധരൻ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു.
