Categories
business Kerala local news news trending

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കോഴിക്കോട് ഷോറൂമിൻ്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കോഴിക്കോട് ഷോറൂമിൻ്റെ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കനോലി കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നും യാത്രക്കാരെ സാഹസികമായി രക്ഷിച്ച ഓട്ടോ ഡ്രൈവര്‍മാരായ വിജിലേഷ്, സുബി, ദീപേഷ്, ശ്രീജേഷ് എന്നിവരെ ബോചെ സ്വര്‍ണനാണയങ്ങള്‍ നല്‍കി ആദരിച്ചു. ഗ്രൂപ്പ് ഡയറക്ടര്‍ സാം സിബിന്‍, റീജ്യണല്‍ മാനേജര്‍മാരായ ഗോകുല്‍ദാസ്, മഹേഷ്, ഷോറൂം മാനേജര്‍ രജീഷ് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നിജിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്സുകള്‍ക്ക് ബോചെ അപ്ലയന്‍സസിൻ്റെ ഫ്രൈപാന്‍, ബിരിയാണി പോട്ട്, പ്രഷര്‍ കുക്കര്‍, തവ, അപ്പച്ചട്ടി എന്നിവ സമ്മാനമായി നേടാം. 50000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ തവ, ബിരിയാണി പോട്ട്, ബാര്‍ബിക്യൂ തന്തൂരി ഗ്രില്‍, ഗ്ലാസ് ടോപ് സ്റ്റൗ എന്നിവ സമ്മാനം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി വാഷിംഗ് മെഷീന്‍ നേടാം. എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഇപ്പോള്‍ 101 പവന്‍ വരെ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും തവണവ്യവസ്ഥയില്‍ ഷോറൂമില്‍ നിന്ന് സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഗ്രാമിന് 299 രൂപ മുതല്‍. കൂടാതെ അഡ്വാന്‍സ് ബുക്കിംഗിലൂടെ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ സ്വന്തമാക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest