
കോഴിക്കോട്: പ്രതിപക്ഷം വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ബിജെപി. അറിയുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി തന്നെയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം കള്ളമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
‘അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മടികാണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് പിണറായിയുടെ ഓഫീസ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് ബന്ധുക്കളും സില്‍ബന്തികളും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ വന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ എങ്ങനെയാണോ ദുരുപയോഗം നടന്നത് ആ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥാപിത താത്പര്യക്കാര്‍ ദുരുപയോഗിക്കുന്നത്’ എന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
