Categories
യാത്രാദുരിതം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണം: രവീശ തന്ത്രി കുണ്ടാർ
Trending News





കാസർഗോഡ്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ചെർക്കള മുതൽ വിദ്യാനഗർ വരെയും തലപ്പാടി മുതൽ ആരിക്കാടി വരെയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്ക് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. കാസർഗോഡ് നിന്നും മംഗലാപുരത്തേക്ക് രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽപ്പെടുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കി ഗതാഗതകുരുക്കിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.
Also Read

Sorry, there was a YouTube error.