
കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചത് മുതൽ ബി.ജെ.പിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. ആദ്യമായി തുടർ പ്രതിപക്ഷമായ ചില കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ബി.ജെ.പിക്കൊപ്പം ചേരുകയാണ്.

അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാൻ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണെന്നും മന്ത്രി ആരോപിച്ചു.
