കാസര്‍കോട് താലൂക്ക് ഓഫീസിന്സമീപത്തെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീണ് വന്‍ അപകടം ; വാഹനങ്ങള്‍ തകര്‍ന്നു; ആളുകള്‍ രക്ഷപെട്ടത് അത്ഭുതകരമായി

You are currently viewing കാസര്‍കോട് താലൂക്ക് ഓഫീസിന്സമീപത്തെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീണ് വന്‍ അപകടം ; വാഹനങ്ങള്‍ തകര്‍ന്നു; ആളുകള്‍ രക്ഷപെട്ടത് അത്ഭുതകരമായി

കാസര്‍കോട്: താലൂക്ക് ഓഫീസിന്സമീപത്തെ ആല്‍മര കൊമ്പ് ഒടിഞ്ഞ് വീണ് വന്‍ അപകടം. പഴയ പ്രൌഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാസര്‍കോട്ടെ സര്‍ക്കാര്‍ കെട്ടിടമായ താലൂക്ക് ഓഫീസിന് സമീപം നിന്നിരുന്ന ആല്‍മരത്തിന്‍റെ ശിഖരമാണ് വീണ് അപകടമുണ്ടായത്. ഇതിന് കീഴില്‍ ഉണ്ടായിരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള ചില വാഹനങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ആളുകള്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

അപകടം ഉണ്ടാക്കിയ ശിഖരം അധികൃതര്‍ എത്തി മുറിച്ച് നീക്കണം എന്ന ആവശ്യം ഉയരുകയാണ്. കാലങ്ങളായി ഈ പ്രദേശത്തെ ചില വിഭാഗം ആളുകള്‍ ഈ വൃക്ഷത്തിന്‍റെ ചുറ്റും സംരക്ഷണ ഭിത്തി കെട്ടുകയും സംരക്ഷിക്കുകയും ചെയ്തു വന്നിരുന്നതാണ്. നിലവില്‍ വൃക്ഷത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഒടിഞ്ഞുവീണിട്ടുള്ളത്. ബാക്കിയുള്ള ഭാഗത്തെ അപകടകരമായ ചില്ലകള്‍ നീക്കാന്‍ വൈകിയാല്‍ ഇനിയും സമാനമായ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

പതിറ്റാണ്ടുകളായി നില്‍ക്കുന്ന നിരവധി കൂറ്റന്‍ വൃക്ഷങ്ങളാണ്‌ ജില്ലയുടെ പല ഭാഗങ്ങളിലായി ചുവട്ടില്‍ മണ്ണില്ലാതെ റോഡിലേക്ക്‌ കടപുഴകി വീഴാവുന്ന നിലയില്‍ നില്‍ക്കുന്നത്‌. കൂടാതെ വൃക്ഷങ്ങളുടെ തടിക്ക്‌ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതു മൂലം ഒടിഞ്ഞും റോഡിലേക്ക്‌ പതിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌. മഴക്കാലം എത്തിയതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ അധികാരികള്‍ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന ശിഖരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി കൈക്കൊള്ളുകയും വേണം എന്ന ആവശ്യം പൊതു സമൂഹത്തില്‍ ശക്തമാണ്.

0Shares