
ബേക്കൽ / കാസർകോട്: ഗുരുതരമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പള്ളിക്കര കൂട്ടക്കനിയിലെ ശ്രീധരൻ്റെയും ബിന്ദുവിൻ്റെയും മകന്‍ ശ്രീനാഥ് (22) ആണ് മരിച്ചത്.
കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു.

മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ ശ്രമം നടത്തിയിരുന്നു എങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞിരുന്നില്ല.
ശ്രീനാഥ് അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയാണ്. ശ്രീക്ഷ്‌മയാണ് സഹോദരി. യുവാവിൻ്റെ മരണം കുടുംബത്തെയും നാട്ടുകാരെയും അതീവ ദുഖത്തിലാക്കി.
