മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; പ്രഭാഷണം നടന്നു

You are currently viewing മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം; പ്രഭാഷണം നടന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കൽ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവത്തിൻ്റെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രഭാഷണം നടന്നു. പ്രമുഖ പ്രഭാഷകനും സാംസ്‌കാരിക പ്രവർത്താനുമായ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരുണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ ശശി ആക്കോട്ട്, കൺവീനർ നാരായണൻ മൂത്തൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അശോകൻ എന്നിവർ നേതൃത്വം നൽകി. പ്രഭാഷണത്തിന് ശേഷം പ്രഭാഷകൻ വി.കെ. സുരേഷ് ബാബുവിനെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുണൻ മുട്ടത്ത് പൊന്നാടയണിയിച്ച് ആദരിച്ചു.

0Shares