Categories
ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടി.? കമ്മ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Trending News





കാഞ്ഞങ്ങാട്: ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടിയെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ രാവണീശ്വരം ഒന്നാം ബ്രാഞ്ചിൽ വേണ്ടിയുള്ള ഓഫീസായ പി’ കൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരക്കാത്ത ഒരുപാട് പ്രവണതകൾ തലപൊക്കിയിട്ടുണ്ട്. പണത്തിനോടുള്ള ആർത്തി മൂത്താൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളും സ്വന്തം കർത്തവ്യങ്ങളും മറന്നുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എങ്ങനെയും പണമുണ്ടാക്കിയാൽ മാത്രം മതി ആ നാണക്കേട് എല്ലാം പണം മാറ്റിക്കോള്ളുമെന്ന പഴഞ്ചൊല്ല് പുതിയ കാലത്തിൻ്റെ നീതിശാസ്ത്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ പി.കൃഷ്ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിച്ചു.
Also Read

കെ.വി.കൃഷ്ണൻ അധ്യക്ഷനായി. മുതിർന്ന പാർട്ടി പ്രവർത്തകരായ കെ. കണ്ണൻ, ടി.കുഞ്ഞികണ്ണൻ, കെ. ദാമോദരൻ, സി. നാരായണിയമ്മ എന്നിവരെ സി.പി.ഐ ജില്ലാ കൗൺസിൽ സെക്രട്ടറി സി. പി. ബാബു ആദരിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ, അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻ. ബാലകൃഷ്ണൻ, കരുണാകരൻ കുന്നത്ത്, എ. തമ്പാൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, പി.മിനി, എം. മുരളീധരൻ, പി. ജിജീഷ് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ എ. ബാലൻ സ്വാഗതവും കൺവീനർ ബി. പ്രജീഷ് നന്ദിയും പറഞ്ഞു. പി കൃഷ്ണപിള്ള മന്ദിര പരിസരത്ത് സി.പി.ഐയുടെ പതാക കെ. കണ്ണനും, എ.ഐ.ടി.യു.സി യുടെ പതാക ടി. കുഞ്ഞികണ്ണനും എ.ഐ.വൈ.എഫ്ൻ്റെ പതാക രാകേഷും ഉയർത്തി. ഉദ്ഘാടന പരിപാടികൾക്ക് മുന്നോടിയായി രാവണേശ്വരം സ്കൂൾ കവാട പരിസരത്തു നിന്നും ബിനോയി വിശ്വത്തെ സ്വീകരിച്ചുകൊണ്ട് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടുകൂടി ഘോഷയാത്രയും നടന്നു. തുടർന്ന് നാട്ടു തനിമയുടെ രംഗാവിഷ്കരണവുമായി സമദർശിനി കണ്ണൂർ അവതരിപ്പിച്ച വലത്താളം നാടൻ കലാമേളയും അരങ്ങേറി.

Sorry, there was a YouTube error.