Categories
മാധ്യമ ലോകവുമായി പുലബന്ധം ഇല്ലാത്തവർ ക്യാമറയും തുക്കി നടന്നാൽ അവരെ സല്യൂട്ട് ചെയ്യും; വർഷങ്ങളോളം പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകനെ കണ്ടാൽ തടഞ്ഞ് നിർത്തി അപമാനിക്കും; കാസർകോട്ടെ ചില പോലീസുകാർ ഇങ്ങനെയാണ്; കഴിഞ്ഞ ദിവസവും മോശം അനുഭവം; പ്രതിഷേധം ശക്തം
Trending News





കാസർകോട്: മാധ്യമ പ്രവർത്തകനെ പോലീസ് തടഞ്ഞ് മോശമായ രീതിയിൽ പെരുമാറി. ജില്ലാ ചാനലായ “കാസർകോട് വിഷൻ” റിപോർട്ടർ ക്കാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉദുമയിലെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ പോലീസ് തടഞ്ഞു നിർത്തി മോശമായ രീതിയിൽ കയർത്ത് സംസാരിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ഉദുമയിലെ “കാസർകോട് വിഷൻ” ഓഫീസിന് അടുത്താണ് സംഭവം. ബൈക്കിൽ പോകുമ്പോൾ പോലീസ് ജീപ്പിൽ എത്തിയ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് റിപ്പോർട്ടർ പറയുന്നത്.
Also Read
ഇപ്പോൾ പോകാൻ പാടില്ല എന്ന് അറിയുന്നതല്ലേ എന്നായിരുന്നു പോലീസുകാരുടെ ചോദ്യം. ന്യൂസ് വായിച്ച ശേഷം വീട്ടിലേക്ക് പോകുകയാണെന്നും ഞാൻ ആ കാണുന്ന ചാനൽ ഓഫീസിൽ ജോലിചെയ്യുകയാണെന്നും തൻ്റെ ഐ.ഡി കാണിച്ച് റിപ്പോട്ടർ മറുപടി നൽകി. അപ്പോഴായിരുന്നു “നിങ്ങൾക്ക് വേറേ നിയമം ഇല്ലെന്നും” ഇപ്പോൾ പോകാൻ കഴിയില്ലെന്നും പറഞ്ഞ് പോലീസ് തടഞ്ഞു നിർത്തിയത്. മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരേ തടയരുതെന്ന് പറഞ്ഞ കാര്യം സൂചിപ്പിച്ചപ്പോൾ അങ്ങനെയില്ലെന്നും നിന്നെക്കാൾ വലിയ മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണ് ഞാൻ ഇപ്പോൾ വന്നതെന്നും പോലീസ് പറഞ്ഞതായാണ് മാധ്യമ പ്രവർത്തകൻ പറയുന്നത്. സംഭവം കളക്ടറുടെ ശ്രദ്ധയിൽ പെടുത്താമെന്നും കളക്ടറെ വിളിക്കാമെന്നും പറഞ്ഞപ്പോഴാണ് അരമണിക്കൂറിന് ശേഷം പോലീസുകാർ തന്നെ വിട്ടയച്ചത് എന്നും റിപ്പോട്ടർ പറഞ്ഞു.

മാസ്ക് ധരിച്ചതിനാൽ പോലീസുകാരൻ ആരെന്ന് വ്യക്തമല്ല. ഉദുമയിൽ വെള്ളിയാഴച്ച രാത്രി പോലീസ് ജീപ്പിൽ പെട്രോളിങ് നടത്തുകയായിരുന്ന പോലീസുകാർ ആരെന്ന് കണ്ടെത്തി ഇത്തരക്കാർക്കെതിരെ നടപടി കൈക്കൊള്ളണം. നിജസ്ഥിതി ബോധ്യപെട്ടിട്ടും അനാവശ്യമായി തടഞ്ഞുവെച്ച് തർക്കിക്കുന്ന പോലീസുകാർ പോലീസ് സേനക്ക് തന്നെ അപമാനമാണ്. മാധ്യമ ലോകവുമായി പുലബന്ധം ഇല്ലാത്തവർ ക്യാമറയും തുക്കി തലങ്ങും വിലങ്ങും നടന്നാൽ പ്രതികരിക്കാത്ത പോലീസുകാർ, സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്നവരോട് മോശമായ രീതിയിൽ പെരുമാറുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Sorry, there was a YouTube error.