
പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ആഹാരപദാര്‍ഥങ്ങളിലെ ക്രോസ് മലിനീകരണം. ആഹാരപദാര്‍ഥങ്ങളില്‍ ബാക്ടീരിയ ഉണ്ടാകുന്ന അവസ്ഥയാണ് ക്രോസ് മലിനീകരണം. പാചകം ചെയ്യാത്തതും ചെയ്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കുന്നത് ബാക്ടീരിയ പകരാന്‍ കാരണമാകും. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോഴുണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ചമൂലമോ ഭക്ഷ്യവിഷബാധയുണ്ടാവാം.

എന്താണ് ഭക്ഷ്യ വിഷബാധ?
കേടുവന്നതോ, കാലഹരണപ്പെട്ടതോ, അല്ലെങ്കിൽ ചെറിയ അളവിൽ വിഷാംശങ്ങൾ അടങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് പലപ്പോഴും ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. കഴിച്ച ഭക്ഷണങ്ങളെ നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതുവഴി ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഭക്ഷ്യജന്യരോഗങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
പാകം ചെയ്യാത്തതും കഴുകി സൂക്ഷിക്കാത്തതുമായ ആഹാരങ്ങളില്‍ സാല്‍മൊനല്ല, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംജന്‍സ്, കാംപിലോ ബാക്ടര്‍, സ്റ്റഫൈലോ കോക്കസ് ഓറസ്, ഇ കോളി, ലിസ്റ്റീരിയ മോനോ കൈറ്റൊജെന്‍സ് എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം വളരെ കൂടുതലാണ്.
ശുദ്ധീകരിക്കാത്ത പാല്‍, പാൽ ഉല്പന്നങ്ങള്‍, അസംസ്‌കൃത മുട്ട, മാംസം, കടല്‍ വിഭവങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയ ബാധിക്കാന്‍ ഏറെ സാധ്യതയുള്ളവയാണ്. ഭക്ഷണങ്ങള്‍ ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴും വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. പാചക ഉപകരണങ്ങളില്‍ നിന്ന് ഭക്ഷണത്തിലേക്ക് ബാക്ടീരിയ പകരാം. എന്നാല്‍, ഇത്തരം ക്രോസ് മലിനീകരണത്തെപ്പറ്റി ഹോട്ടല്‍ ഉടമകളോ പാചകം ചെയ്യുന്നവരോ ബോധവാന്‍മാരല്ല. ഇതും വലിയ അപകടത്തിന് വഴിവയ്ക്കുന്നു. മിക്ക വീടുകളിലും ഭഷ്യവിഭവങ്ങൾ സൂക്ഷിക്കുന്നതിലും പഴയ ഭക്ഷണപദാർത്ഥങ്ങൾ ചൂടാക്കി കഴിക്കുന്നതും ജാഗ്രത കുറവ് ഉണ്ടാകുന്നുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോഗാണുക്കളെ പേടിയോടെ കാണണം. അശ്രദ്ധയാണ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.
ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുത്
ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കുശേഷമോ ലക്ഷണം പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം.

പരിശോധനകൾ കർശനമാക്കണം
കാസര്‍കോട്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതോടെ സംസ്ഥാനത്താകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ മൂന്നുദിവസത്തിനിടെ 115 കിലോ പഴകിയ മാംസമാണ് ഹോടെലുകളില്‍നിന്ന് പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്കു പ്രാധാന്യം നൽകാത്തതാണ് ഭക്ഷ്യവിഷബാധകൾക്കു കാരണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആരോപിച്ചു. അസുഖമുള്ള ആടുമാടുകളെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്കു പ്രാധാന്യം നൽകാത്തതാണ് ഭക്ഷ്യവിഷബാധകൾക്കു കാരണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആരോപിച്ചു. അസുഖമുള്ള ആടുമാടുകളെ അറക്കുന്നതും വണ്ടികളിൽ കൊണ്ടുവരുന്നതിനിടയിൽ ചാകുന്ന കോഴികളെ ഉപയോഗിക്കുന്നതുമെല്ലാം ഭക്ഷ്യവിഷബാധ വിളിച്ചുവരുത്തും. കോഴിക്കടകളുടെയും കശാപ്പു ശാലകളുടെയുംലൈസൻസിങ് ശക്തമാക്കേണ്ടതുണ്ട്. മൽസ്യം, മാംസം, പഴം, പച്ചക്കറികൾ തുടങ്ങൊയവയ്ക്ക് ആധുനിക ശേഖരണ- സംസ്കരണ രീതികളും വിതരണങ്ങളും ഉണ്ടാകേണ്ടതുണ്ട്.
