
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ ഇഡി നിർബന്ധിച്ചതായി സ്വപ്ന സുരേഷ് പറയുന്നതായുളള ശബ്ദരേഖ സി.പി.എമ്മിന്‍റെ നാടകമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ തിരക്കഥ പ്രകാരമാണ് നീക്കം.

അതേസമയം, തെളിവുകളാണ് സ്വർണക്കടത്ത് അന്വേഷണത്തെ നയിക്കുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു. ലഭിക്കുന്ന തെളിവുകളാകും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കുക. അങ്ങനെ വന്നാൽ അന്വേഷണം മുഖ്യമന്ത്രിയിലും എത്തും, അന്വേഷണത്തിൽ കേന്ദ്രസർക്കാർ ഇടപെടലില്ലെന്നും വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
